പത്തനംതിട്ട: കിണർ വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.പുത്തൻപീടിക ഷട്ടർമുക്കിന് സമീപം കൊടുന്തറ വിളവിനാൽ ജോമോന്റെ ഉടമസ്ഥതയിലുള്ള 30 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ വാഴമുട്ടം മച്ചക്കാട്ടിൽ ദിലീപാണ് ഉള്ളിൽ കുടുങ്ങിയത്. വായുസഞ്ചാരം കുറവായതിനാൽ മുകളിലേക്ക് കയറാൻ കഴിയാതെകിണറ്റിൽ അവശനായി അകപ്പെടുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്നും സ്റ്റേഷൻ ഓഫീസർവിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിശമന രക്ഷാസേനാ ഉടൻ സ്ഥലത്ത് എത്തി . സേനാംഗം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. പി. പ്രദീപ് കിണറ്റിൽ ഇറങ്ങി റെസ്ക്യൂ നെറ്റിന്റെയും റോപിന്റെയും സഹായത്താൽ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി .അജു, വി. എസ്. ഉണ്ണികൃഷ്ണൻ, ജെ.അമൽചന്ദ, വി . ഷൈജു. ജെ . മോഹനൻ., മുരളീധരൻ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.